Deshabhimani

കണക്ക്‌ തെറ്റിച്ച്‌ മഴ

വിരിപ്പുകൃഷിക്ക്‌ വീണ്ടും 
നിലമൊരുക്കണം

kaarshikamekhala

പി എസ് ഉല്ലാസ് വെള്ളംകയറി നശിച്ച തന്റെ കൃഷിയിടത്തിൽ

വെബ് ഡെസ്ക്

Published on Sep 08, 2026, 12:18 AM | 1 min read

കോട്ടയം കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയെ ആകെ താളംതെറ്റിച്ചു. ആഗസ്‌തിലെ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽനിന്ന്‌ കരകയറാനുള്ള ഓട്ടത്തിലാണ്‌ കർഷകർ. വിരിപ്പ്‌ കൃഷിക്കായി ഇറക്കിയ 1,631 ഹെക്‌ടർ കൃഷിയാണ്‌ ആഗസ്‌തിൽ പെയ്‌ത മഴയിൽ ജില്ലയിൽ നശിച്ചത്‌. എന്നാൽ, നിരാശയും കടബാധ്യതകളും മാറ്റിവച്ച്‌ കർഷകർ വീണ്ടും വിരിപ്പ്‌ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്‌. 4,430 ഹെക്ടറിലാണ്‌ ഇത്തവണ വിരിപ്പുകൃഷിയിറക്കാൻ തീരുമാനിച്ചത്‌. ജൂണിൽ ആദ്യവാരം കനത്ത മഴ പെയ്‌തതോടെ 3,223 ഹെക്‌ടറിലാണ്‌ വിത്ത്‌ വിതയ്‌ക്കാനായത്‌. അതിൽ നശിച്ച 1,631 ഹെക്‌ടർ കൃഷിയിൽ 1,134 ഹെക്‌ടറിലാണ്‌ വീണ്ടും കൃഷിയിറക്കുന്നത്‌. ഇതിനായി 1,13,400 കിലോ നെൽവിത്ത്‌ കൃഷിവകുപ്പ്‌ ലഭ്യമാക്കിവരുന്നു. കല്ലറ, വെച്ചൂർ, തലയാഴം, അയ്‌മനം, ആർപ്പ‍ൂക്കര, കുമരകം, നീണ്ടൂർ എന്നിവിടങ്ങളിലാണ്‌ വിരിപ്പ്‌ കൃഷി കൂടുതലായി നശിച്ചത്‌. ഇവിടങ്ങളിൽ കൃഷി വീണ്ടും ഇറക്കാനുള്ള നടപടികൾ ആരംഭിച്ചു. മോട്ടോർ സ്ഥാപിക്കൽ, പുറംബണ്ട് ബലപ്പെടുത്തൽ, ഉഴവ് തുടങ്ങിയവയാണ്‌ പ്രാഥമിക ജോലികൾ. എന്നാൽ, രണ്ടാംവിളയായ മുണ്ടകൻ കൃഷിയേയും മ‍ൂന്നാംവിളയായ പുഞ്ച കൃഷിയേയും ഇത്‌ ബാധിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home