ഡ്രോൺ ദീദിമാരുടെ പരിശീലനം സമാപിച്ചു

കുടുംബശ്രീ ഡ്രോൺ ദീദി അംഗങ്ങൾക്ക് ഡ്രോൺ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്നു
കോട്ടയം കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ഡ്രോൺ ദീദി അംഗങ്ങൾക്കായി സംഘടിപ്പിച്ച സംസ്ഥാന ദ്വിദിന പരിശീലനം സമാപിച്ചു. കുടുംബശ്രീ മിഷനും എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും ചേർന്ന് സംഘടിപ്പിച്ച പരിശീലനം സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് പ്രൊഫസർ ഡോ. കെ ആർ ബൈജു ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഡ്രോൺ ദീദി അംഗങ്ങൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഡ്രോൺ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീൽഡുതല പ്രദർശനവും സംഘടിപ്പിച്ചു. വിത്ത് വിതയ്ക്കൽ, വളം തളിക്കൽ, വിളകളുടെ വളർച്ച നിരീക്ഷിക്കൽ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകളും പരിചയപ്പെടുത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷനായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. പി എൻ ഷമീന, ലതാരാജൻ, ഡോ. എബിൻ വർഗീസ്, നിഷാദ് എന്നിവർ സംസാരിച്ചു.










0 comments