സെൽഫ് എന്യുമറേഷൻ ഇന്നുകൂടി

കോട്ടയം
ദേശീയ സെൻസസിന്റെ ഭാഗമായി കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ 47, 465 കുടുംബങ്ങൾ സെൽഫ് എന്യുമറേഷൻ നടത്തി. ബുധൻ മുതൽ ജൂലൈ 31 വരെ എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. സെൽഫ് എന്യുമേറേഷൻ നടത്തിയ കുടുംബങ്ങൾ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീയാക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന എന്യുമറേഷനുവേണ്ടി 3,144 ജീവനക്കാരും 537 ചാർജ് ഓഫീസർമാരുമാണുള്ളത്. പ്രിൻസിപ്പൽ എന്യുമേറഷന് വീടുകളിൽ പോകുന്ന ജീവനക്കാർക്ക് വളണ്ടിയർമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് കലക്ടർ ചേതൻ കുമാർമീണ പറഞ്ഞു. പ്രാദേശിക ജനപ്രതിനിധികൾ, എസ്‌സി, എസ്ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേന, തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. ആവശ്യമായ മേഖലകളിൽ പൊലീസും വനംവകുപ്പും പിന്തുണ നൽകും.











0 comments