ad
Deshabhimani

ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സൈബർ തട്ടിപ്പുകാർ സജീവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2026, 12:21 AM | 1 min read

പെരുവ

സൈബർ തട്ടിപ്പുകാർ സജീവം, കെണിയിൽ വീഴാതെ ഗൃഹനാഥൻ തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ മകന്റെ ഫോണിലേക്ക് കാനറാ ബാങ്കിൽനിന്നും ആണെന്ന് പറഞ്ഞാണ് ആദ്യം വിളിയെത്തിയത്. അക്കൗണ്ട് വേരിഫിക്കേഷന്റെ ഭാഗമായി ഫോണിലേക്ക് വന്ന ഒടിപി നന്പർ പറഞ്ഞുകൊടുക്കാൻ ആയിരുന്നു വിളി. ഒടിപി നന്പർ പറഞ്ഞ്‌ നിമിഷം ഫോൺ ഹാക്കായി. പേടിച്ചുപോയ കുട്ടി ഉടൻ അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ സുഹൃത്തുമായി സൈബർ പൊലീസിൽ വിവരം അറിയിച്ചപ്പോൾ മകന്റെ അക്കൗണ്ടിൽ പണമില്ലെങ്കിൽ അച്ഛന്റെ അക്കൗണ്ടിൽനിന്നും പണം നഷ്ടമാകുമെന്ന് പൊലീസ് അറിയിച്ചു. ഉടൻ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഇത്‌ മനസ്സിലാക്കിയ തട്ടിപ്പുകാർ അതേ നമ്പറിൽനിന്നും സുഹൃത്തിനെ വിളിച്ചുവെങ്കിലും അറ്റൻഡ് ചെയ്തില്ല. സൈബർ സെൽ കേരള എന്ന പേരിലാണ് ഫോണിൽ എഴുതി കാട്ടിയത്. അവിടെയും രക്ഷയില്ലായെന്ന് കണ്ട തട്ടിപ്പുകാർ വീണ്ടും അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. അദ്ദേഹവും ഫോൺ എടുത്തില്ല. 91471112 നമ്പറിൽ നിന്നാണ് വിളിയെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home