ബാബു ചാഴികാടനെ അനുസ്മരിച്ചു

വാര്യമുട്ടത്ത് ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ ജോസ് കെ മാണി എംപി പുഷ്പാർച്ചന നടത്തുന്നു
കോട്ടയം
ബാബു ചാഴികാടന്റെ 35–മത് അനുസ്മരണം ബാബു ചാഴികാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. ജസ്റ്റിസ് സിറിയക്ക് ജോസഫ് ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം പി അധ്യക്ഷനായി. ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ, ജോസ് പുത്തൻകാല, നിർമല ജിമ്മി, ജോസ് ഇടവഴിക്കൽ, എൻ എ മാത്യു, ഫൗണ്ടേഷൻ സെക്രട്ടറി ബെന്നി തടത്തിൽ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വാരിമുട്ടത്തെ ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ കേരളാ കോൺഗ്രസ് എം പാർടിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.










0 comments