ad
Deshabhimani

കെ പി സുഗുണനെ അനുസ്മരിച്ചു

anusmaranam

വിജയപുരം നാൽപ്പാമറ്റത്തെ കെ പി സുഗുണൻ സ്‌മൃതി മണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 30, 2026, 02:04 AM | 1 min read

കോട്ടയം ​സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന കെ പി സുഗുണന്റെ 15ാമത് അനുസ്മരണം സമുചിതമായി ആചരിച്ചു. പതാക ഉയർത്തലും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വിജയപുരത്ത് നാൽപ്പാമറ്റത്തെ വസതിയിൽ നടന്ന അനുസ്മരണയോഗം മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എം രാധാകൃഷ്ണൻ, റെജി സഖറിയ, ഏരിയ സെക്രട്ടറി പി എൻ ബിനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ പ്രഭാകരൻ, വി ജയപ്രകാശ്, കെ ആർ അജയ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ മോനപ്പൻ, പി കെ ഓമനക്കുട്ടൻ, കെ സി ബിജു, എൻ അനിൽകുമാർ, എം എൻ ഗോപകുമാർ, പി പി പദ്മനാഭൻ, ഉഷ വേണുഗോപാൽ, രാജി പി ജോയ്, അനീഷ് അന്ത്രയോസ്, സി എം മനോജ്‌, സജിത്ത് പി സദൻ, അജയ് മോഹൻ, വി സി ചന്ദ്രാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home