ജനങ്ങളൊന്നാകെ

കോട്ടയം ആറുമാസംകൊണ്ട് നാടിനാകെ ബാധ്യതയായി മാറിയ യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനരോഷം ജ്വലിച്ചു. എൽഡിഎഫ് നേതൃത്വത്തിൽ ജില്ലയിലെ ഒന്പത് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടന്ന ബഹുജന പ്രക്ഷോഭത്തിൽ ആയിരങ്ങൾ അണിനിരന്നു. വിലക്കയറ്റം, കിഫ്‌ബിയെ തകർക്കൽ, ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത, കടലും തീരവും കോർപറേറ്റുകൾക്ക്, നെൽവയൽ തണ്ണീർത്തട നിയമം അട്ടിമറിക്കൽ, പ്രതിപക്ഷ നേതാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളുയർത്തിയായിരുന്നു പ്രക്ഷോഭം. പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും കോട്ടയം തിരുനക്കര പഴയ ബസ് സ്‌റ്റാൻഡ് മൈതാനത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവനും ഉദ്‌ഘാടനം ചെയ്‌തു. ഏറ്റുമാനൂർ സ്വകാര്യബസ് സ്‌റ്റാൻഡിൽ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, കുറവിലങ്ങാട് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, മുണ്ടക്കയത്ത് സിപിഐ ജില്ലാ സെക്രട്ടറി വി കെ സുരേഷ്‌കുമാർ, പൊൻകുന്നത്ത് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പ്രൊഫ. എൻ ജയരാജ്, മണർകാട സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് ഉന്നതാധികാരി സമിതിയംഗം ജോബ് മൈക്കിൾ, വൈക്കത്ത് സിപിഐ സംസ്ഥാന കൗൺസിലംഗം ആർ സുശീലൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.








0 comments