150 ഏക്കർ പാടത്തെ കൃഷി ഉപേക്ഷിച്ച് കർഷകർ150 ഏക്കർ പാടത്തെ കൃഷി ഉപേക്ഷിച്ച് കർഷകർ

ഇടയാറ്റ് പാടശേഖരം
പെരുവ
പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ 150 ഏക്കറോളം വരുന്ന പാടത്തെ കൃഷി കർഷകർ ഉപേക്ഷിക്കുന്നു. മുളക്കുളം പഞ്ചായത്തിലെ ഇടയാറ്റ്, മുളക്കുളം സൗത്ത്, അവർമ എന്നീ പാടശേഖരങ്ങളിലെ കൃഷിയാണ് കർഷകർ ഉപേക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ മുളക്കുളം ഇടയാറ്റുപാടത്ത് നെൽകൃഷിചെയ്യാത്ത ഇടമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കാവിക്കുളം മുതൽ ഒതളം വരെയുള്ള സ്ഥലമാണ് കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യത്തിലുള്ളത്. കൃഷിക്ക് അനുയോജ്യമായ സമയത്ത് വെള്ളം വറ്റിക്കാൻ കഴിയാതിരുന്നതോടെ കൃഷി താമസിച്ചു. കാലവർഷം ശക്തമാകുന്നതോടെ കൊയ്ത്ത് ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. സമാന അവസ്ഥ തന്നെയാണ് മുളക്കുളം സൗത്ത് പാടത്തും അവർമ പാടശേഖത്തിലും. ഇടയാറ്റ് പാടശേഖരത്തിലെ വെള്ളം വറ്റിക്കാനായി മണപ്പുഴ പാലത്തിന് മുകൾവശം ചീപ്പ് നിർമിച്ച് മോട്ടർ സ്ഥാപിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എന്നാൽ പഞ്ചായത്ത് അധികൃതർ സഹായിക്കാൻ തയ്യാറാകുന്നില്ലെന്നും കർഷകർ ആരോപിച്ചു.










0 comments