ad
Deshabhimani

യോഗാ ദിനാചരണത്തിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 19, 2026, 01:49 AM | 1 min read

മരങ്ങാട്ടുപിള്ളി

അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന യോഗ പ്രചാരണ പരിപാടികള്‍ക്ക് മരങ്ങാട്ടുപിള്ളിയില്‍ തുടക്കമായി. യോഗ ഫോർ ഹാപ്പി ഏജിങ്‌ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍ അജിത് ആനന്ദന്റെ ശിക്ഷണത്തില്‍ ആദ്യ പരിപാടി ജെെവ വെെവിദ്ധ്യ ഉദ്യാനമായ കാനനക്ഷേത്രത്തിലെ മെഡിറ്റേഷന്‍ പാര്‍ക്കില്‍ നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. തുഷാര മാത്തുക്കുട്ടി നേതൃത്വം നൽകി. ഓരോ ദിവസവും വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്ന യോഗ പരിശീലനത്തോടൊപ്പം പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. 22-ന് മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വിപുലമായ യോഗാദിനാചരണം നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home