Novel

പ്രണയരാഷ്ട്രം
November 14, 2026ഇടിമുഴക്കം പോലെ തമിഴ് പാട്ടുകൾ അന്തരീക്ഷത്തിൽ അലയടിക്കും. ബസ് കടന്നുപോകുമ്പോൾ മാത്രം നിശ്ശബ്ദത കീറിമുറിക്കപ്പെടും. റോഡുകളെല്ലാം തകർന്നു കിടക്കുകയാണ്. കടകൾ ചിലതൊക്കെ തുറന്നു കണ്ടു. പക്ഷേ നിശ്ശബ്ദമായിട്ടാണ് ഇടപാടുകൾ. ചായക്കടയുടെ ചില്ലലമാരകളിൽ പരിപ്പുവടയും ഉള്ളിവടയും ഇടിയപ്പവും നിർവികാരഭാവത്തിൽ കാത്തിരിക്കുന്നു.





