ad
Deshabhimani

രാജ്യം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണ കൊള്ള, ഇന്ത്യക്കാരനായ യുവാവിനെ തേടി കാനഡ

preet
വെബ് ഡെസ്ക്

Published on Jan 15, 2026, 01:41 PM | 1 min read

ടൊറന്റോ: തങ്ങളുടെ രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ കവര്‍ച്ചാ കേസിലെ പ്രതി ഇന്ത്യയിലെന്ന് കാനഡ. ടൊറന്റോ വിമാനത്താവളത്തിൽ നടന്ന കവ‍ര്‍ച്ചാകേസിലെ പ്രതിയെ പിടികൂടി നൽകണമെന്ന് അവര്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.


20ദശലക്ഷം കനേഡിയൻ ഡോളർ വിലമതിക്കുന്ന സ്വർണ്ണം കവർന്ന കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പ്രീത് പനേസറെ കണ്ടെത്തി കൈമാറാനാണ് ആവശ്യം.


2023ഏപ്രിൽ17-ന് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. സ്വിറ്റ്‌സർലൻഡിൽ നിന്ന് എയർ കാനഡ വിമാനത്തിൽ എത്തിയ6,600സ്വർണ്ണക്കട്ടികളും2.5ദശലക്ഷം ഡോളർ മൂല്യമുള്ള വിദേശ കറൻസികളും ഒന്നാകെ അടിച്ചു മാറ്റി.വിമാനത്താവളത്തിലെ കാർഗോ ഗോഡൗണിൽ നിന്ന് ഇവ നേരിട്ട് മോഷ്ടിച്ച് കടത്തുകയായിരുന്നു.


കവർച്ച നടന്ന സമയത്ത് എയർ കാനഡയിലെ കാർഗോ മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മുപ്പതുകാരനായ പ്രീത് പനേസർ.വ്യാജ എയർവേ ബില്ലുകൾ തയ്യാറാക്കിയാണ് മോഷണ വസ്തുക്കൾ പുറത്തെത്തിച്ചത്. ഇതിന് പിന്നിൽ ഈ യുവാവിന്റെ കുബുദ്ധിയായിരുന്നു.കവർച്ചയ്ക്ക് തൊട്ടുപിന്നാലെ ഇയാൾ ഇന്ത്യയിലേക്ക് കടന്നു.പക്ഷെ എവിടെയാണെന്ന് കണ്ടെത്താനായില്ല.


കഴിഞ്ഞ വർഷം ഫെബ്രുവരി14ന് ഒരു പത്രവാര്‍ത്തിയിലൂടെയാണ് പനേസർ പഞ്ചാബിലാണെന്ന വിവരം പുറത്തെത്തിയത്.ചണ്ഡീഗഢിന്റെ പ്രാന്തപ്രദേശത്തുള്ള മൊഹാലിയിലെ ഒരു വാടക വീട്ടിൽ തനിച്ച് ജീവിതം നയിക്കുകയായിരുന്നു.വിവരം പുറത്തെത്തിയ ഉടനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥലത്തെത്തി റെയ്ഡ് നടത്തി.


സ്വർണ്ണ കൊള്ളയുടെ വരുമാനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സംഗീത വ്യവസായം ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ഈ പണം നാട്ടിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു.


പ്രീത് പനേസറെ വിട്ടുകിട്ടുന്നതിന് നയതന്ത്ര ചാനലുകൾ വഴിയാണ് കാനഡ ഇന്ത്യക്ക് അപേക്ഷ കൈമാറിയത്.കേസിൽ ഇതിനോടകം ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കാനഡ അറസ്റ്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 'പ്രോജക്റ്റ്24കെ'എന്ന പേരിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കേസിൽ കനേഡിയൻ പൊലീസ് അന്വേഷണം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home