27 July Saturday

'ഭർത്താവ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല'; രണ്ടാം വിവാഹത്തെക്കുറിച്ച് നടി മീന

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

www.facebook.com/Meena9/photos

ചെന്നൈ> രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടി മീന. ഭർത്താവിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്നും മീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനകയുടെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി. തമിഴ് സൂപ്പർ താരം ധനുഷുമായി നടി മീന വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top