10 September Tuesday

ദേശീയപാതയിലെ നിര്‍മാണം ; വ്യാപാരികളുടെ ആശങ്ക 
പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


കോലഞ്ചേരി
കൊച്ചി–-ധനുഷ്‍കോടി ദേശീയപാതയിൽ പുത്തൻകുരിശ് ടൗണിലെ നിർമാണപ്രവൃത്തികൾ വ്യാപാരികളുടെ ആശങ്ക പരിഹരിച്ചശേഷം മാത്രമേ ആരംഭിക്കാവൂ എന്ന് പി വി ശ്രീനിജിൻ എംഎൽഎ ആവശ്യപ്പെട്ടു. ടൗണിലെ നിര്‍മാണപ്രവര്‍ത്തനം അനിശ്ചിതമായി നീണ്ടുപോകുകയാണ്. രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും ശാസ്ത്രീയമായി കാന നിർമിക്കുന്നതിനും വ്യാപാരികളടക്കമുള്ളവരുമായി ചർച്ച നടത്തണം. എംഎല്‍എയുടെ നേതൃത്വത്തില്‍ വടവുകോട്–-പുത്തന്‍കുരിശ് പഞ്ചായത്ത് ഭരണസമിതി, ദേശീയപാത അധികൃതർ, പൊതുമരാമത്തുവകുപ്പ്, കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപന പ്രതിനിധികള്‍, പുത്തന്‍കുരിശ് മര്‍ച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശം. വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങള്‍ എംഎല്‍എ ഉദ്യോഗസ്ഥരോടൊപ്പം സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡ​ന്റ് സോണിയ മുരുകേശന്‍, വൈസ് പ്രസിഡ​ന്റ് കെ കെ അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിള്‍ ജോര്‍ജ് എന്നിവര്‍ ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top