Deshabhimani

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ കൊന്ന് ശരീരത്തിൽ 57 മുറിവുകളുണ്ടാക്കി ഭർത്താവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 09:46 PM | 0 min read

പട്‌ന > ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന സംശയത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി റിട്ട. അധ്യാപകൻ. ബിഹാറിലെ അർവൽ സ്വദേശിയായ ബീര്‍ബല്‍ പ്രസാദ്(78) ആണ് ഭാര്യ സുമതി സിന്‍ഹയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ ബീര്‍ബല്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

എട്ട് വർഷം മുമ്പ് മരണമടഞ്ഞ വ്യക്തിയുമായി ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നു എന്ന് ആരോപിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇവരുടെ 57ാം വിവാഹവാർഷികത്തിലാണ് ബീർബൽ പ്രസാദ് ക്രൂരകൃത്യം ചെയ്‌തത്. പ്രതീകാത്മകമായി ശരീരത്തിൽ 57 മുറിവുകളുണ്ടാക്കുകയും ചെയ്‌തു. മൃതദേഹം 12 കഷ്ണങ്ങളായി മുറിച്ചിരുന്നതായും വിവരമുണ്ട്. ഇവരുടെ കൊച്ചുമകൻ സ്‌കൂൾ വിട്ട് വന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home