പിഎസ്‍സി അഭിമുഖവും ഒഎംആർ പരീക്ഷയും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അഭിമുഖവും ഒഎംആർ പരീക്ഷയും നടത്തുന്നു.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മാധ്യമം) (തസതികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 27/2025) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ ഒന്നിനും ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മാധ്യമം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ജൂലൈ 1, 2, 3 തീയതികളിലും പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് നടത്തും.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (കാറ്റഗറി നമ്പർ 357/2025) തസ്തികയിലേക്ക് ജൂലൈ 1, 2, 3, 15 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിആർ1 വിഭാഗവുമായി ബന്ധപ്പെടണം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (ഗവ.പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 720/2024) തസ്തികയിലേക്ക് ജൂലൈ 1, 2, 3, 8, 9, 10 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം.
ഒഎംആർ പരീക്ഷ
കെഎസ്എഫ്ഇ ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കാറ്റഗറി നമ്പർ 196/2025), കേരള സെറാമിക്സ് ലിമിറ്റഡിൽ ഗാർഡ് (കാറ്റഗറി നമ്പർ 201/2025), എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 408/2025þ413/2025, 785/2025, 869/2025, 870/2025, 871/2025, 872/2025), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ റിസർവ് വാച്ചർ (കാറ്റഗറി നമ്പർ 437/2025), സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നമ്പർ 584/2025, 759/2025), ആയ (കാറ്റഗറി നമ്പർ 608/2025), ഗവ.സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷനിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 616/2025), ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നമ്പർ 743/2025), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് (കാറ്റഗറി നമ്പർ 749/2025), വിവിധ വകുപ്പുകളിൽ ലാസ്റ്റ്ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 792/2025) തുടങ്ങിയ തസ്തികകളിലേക്ക് ജൂലൈ ഒന്നിന് രാവിലെ ഏഴു മണി മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്
ചെയ്തെടുക്കേണ്ടതാണ്.
പ്രമാണപരിശോധന
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് ജൂൺ 26ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന
നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എൽആർ1 വിഭാഗവുമായി ബന്ധപ്പെടണം.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (കാറ്റഗറി നമ്പർ 239/2025 പട്ടികജാതി, 240/2025 പട്ടികവർഗ്ഗം) തസ്തികയിലേക്ക് ജൂൺ 26ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.










0 comments