ഡാറ്റാ സെന്ററുകള്‍ ദ്രുതഗതിയിൽ വ്യാപിക്കുന്നു; കാർബൺ ബഹിർഗമനത്തെക്കുറിച്ചുള്ള വിവരങ്ങളും എഐ കമ്പനികൾ പുറത്തുവിടണമെന്ന് യുഎൻ

അന്റോണിയോ ഗുട്ടെറസ്
ജനീവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന കാർബൺ ബഹിർഗമനത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. നിലവിൽ ഏറെ ആവശ്യക്കാരുള്ള ഈ സാങ്കേതികവിദ്യ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം എഐ കമ്പനികൾ വിലയിരുത്തുകയും അത് പരസ്യമായി വെളിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ക്ലൈമറ്റ് ആക്ഷൻ വീക്കിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.
ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം പരിമിതപ്പെടുത്തണമെന്ന ആവശ്യം ഇതിനകം ഉയരുന്നുണ്ട്. എഐയെ പിന്തുണയ്ക്കുന്ന ഡാറ്റാ സെന്ററുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ പ്രാദേശിക സമൂഹങ്ങളിൽ നിന്നും സർക്കാരുകളിൽ നിന്നും, കമ്പനികളോട് കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നുണ്ട്. അതിനാൽ എഐ കമ്പനികൾ തങ്ങളുടെ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി 2030ഓടെ കാറ്റ്, സൗരോർജ്ജം തുടങ്ങിയ ഊർജവിദ്യകൾ വഴി ഉപയോഗിക്കുമെന്ന് ഉറപ്പുനൽകണമെന്നും ഗുട്ടെറസ് പറഞ്ഞു.









0 comments