Deshabhimani

പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ തീയതിയില്‍ മാറ്റം

psc
വെബ് ഡെസ്ക്

Published on Nov 25, 2026, 05:40 PM | 1 min read

തിരുവനന്തപുരം: വ്യാഴം, വെള്ളി തീയതികളിൽ നടത്താനിരുന്ന തൃശൂർ ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (എ പി ബി, 563/2025) തസ്തികയുടെ കായികക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന്‌, നാല്‌ തീയതികളിലേക്ക് മാറ്റി. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റും അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസലും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം പുതിയ രാവിലെ 05.30ന്‌ മുമ്പായി രാമവർമപുരം ഡിഎച്ച്ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ ഹാജരാകണം. രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന്‌ സുരക്ഷാക്രമീകരണങ്ങൾ ഉള്ളതിനാലാണ്‌ മാറ്റം.


അഭിമുഖം

​കേരള വാട്ടർ അതോറിറ്റിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ് 028/2026 തസ്തികമാറ്റം മുഖേന), ഫിറ്റർ (052/2026 തസ്തികമാറ്റം മുഖേന) എന്നിവയിലേക്കുള്ള അഭിമുഖം ഡിസംബർ നാലിന് പിഎസ്‌സി ആസ്ഥാനത്ത്‌

നടക്കും. ഫോൺ: 04710 2546242

​

ഒഎംആർ പരീക്ഷ

സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ജൂനിയർ അസിസ്റ്റന്റ് (020/2026) തസ്തികയുടെ ഒഎംആർ പരീക്ഷ ഡിസംബർ ഒന്നിന്‌ രാവിലെ ഏഴു മുതൽ 08.50 വരെ നടത്തും. കെഎസ്ആർടിസി/കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാർമിങ്‌ കോർപ്പറേഷൻ ഓഫ് കേരള തുടങ്ങിയ ബോർഡുകളിൽ ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് 2/എൽ ഡി ക്ലർക്ക്/ക്ലർക്ക്/ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് തസ്തികകളിലേക്കും ട്രാവൻകൂർ ഷുഗർസ് ആൻഡ്‌ കെമിക്കൽസിൽ സൂപ്പർവൈസർ (പേഴ്സണൽ ആൻഡ്‌ അഡ്മിനിസ്ട്രേഷൻ), തൃശൂർ ജില്ലയിൽ തദ്ദേശ വകുപ്പിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ (383/2025, 463/2025, 573/2025) തസ്തികകളുടെ ഒഎംആർ പരീക്ഷ ഡിസംബർ അഞ്ചിന്‌ രാവിലെ 10.30 മുതൽ 12.20 വരെയും നടത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home