Deshabhimani

കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരൻ മരിച്ചു

maharashtra
വെബ് ഡെസ്ക്

Published on Nov 25, 2026, 05:56 PM | 1 min read

മുംബൈ : കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ നൈ​ഗാവ് ഈസ്റ്റിലുള്ള നവ്കർ ടവറിലാണ് സംഭവം.


മിലിത് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ കെട്ടിടത്തിൽ അയൽപക്കത്തെ പെൺകുട്ടിയോടൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിക്കുന്നതിനിടെ ഷൂ റാക്കിൽ കയറിയ മിലിത്, കെട്ടിടത്തിലെ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. നിലത്തെ പൈപിന് മുകളിലേക്കാണ് കുട്ടി വീണത്. ​ഗുരുതരമായി പരിക്കേറ്റ മിലിതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 2025 ന് ഇതേ നവ്കർ ബിൽഡേഴ്‌സ് നിർമിച്ച മറ്റൊരു കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് വീണു 4 വയസുള്ള ഒരു പെൺകുട്ടി മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home