Deshabhimani

എസ്ഐആറിനെതിരെ പ്രമേയം പാസാക്കി ജാർഖണ്ഡ് നിയമസഭ

Jharkhand Assembly
വെബ് ഡെസ്ക്

Published on Nov 25, 2026, 05:32 PM | 1 min read

റാഞ്ചി:സംസ്ഥാനത്ത് പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ അടിയന്തരമായി നി‍ർത്തിവെക്കണം എന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡ് നിയമസഭ പ്രമേയം പാസാക്കി. പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ വിവിധ രാഷ്ട്രീയ പാര്‍ടികളുമായി ആലോചിച്ച് പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (SOP) തയാറാക്കണം എന്നും ആവശ്യപ്പെട്ടു.


ബുധനാഴ്ച ആരംഭിച്ച നിയമസഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ സംസ്ഥാന ധനമന്ത്രി രാധാകൃഷ്ണ കിഷോറാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.


ജാർഖണ്ഡിലെ 2.21 കോടി വോട്ടർമാരിൽ 27 ശതമാനം പേരെയും സംശയാസ്പദമായി കണക്കാക്കി നോട്ടീസ് അയച്ചിരിക്കുകയാണെന്ന് പ്രമേയത്തിന് മുന്നോടിയായി മന്ത്രി ചൂണ്ടികാട്ടി.ഭരണഘടനയെ സംരക്ഷിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും അഭിപ്രയപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home