പിഎസ്‍സി: അഭിമുഖവും പ്രമാണപരിശോധനയും

അഭിമുഖം
പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 315/2024) തസ്തികയിലേക്ക് മെയ് 13, 14, 15 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 3 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
പ്രമാണപരിശോധന
കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ (കാറ്റഗറി നമ്പർ 279/2025) തസ്തികയിലേക്ക് മെയ് 6, 7 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.










0 comments