ad
Deshabhimani

ഡൽഹി സർവകലാശാല യുജി പ്രവേശനം: പോർട്ടൽ ഈ ആഴ്ച തുറക്കും; ജൂലൈ 21-ന് ക്ലാസുകൾ ആരംഭിക്കും

Delhi University.jpg
വെബ് ഡെസ്ക്

Published on Jun 26, 2026, 02:48 PM | 1 min read

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ 2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശന നടപടികൾ ഈ ആഴ്ചയോടെ ആരംഭിക്കും. ഇതിനായുള്ള കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം പോർട്ടൽ ഈ ആഴ്ച അവസാനത്തോടെ സജ്ജമാകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.


നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജൂൺ 23-ന് പ്രസിദ്ധീകരിച്ച സിയുഇടി യുജി പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ജൂലൈ 21-ഓടെ ആരംഭിക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നതെന്ന് ഡിയു രജിസ്ട്രാർ വികാസ് ഗുപ്ത വ്യക്തമാക്കി.


പോർട്ടൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട സാങ്കേതിക പരിശോധനകളിലാണ് അഡ്മിഷൻ വിഭാഗമിപ്പോൾ. 70-ലധികം കോളേജുകളിലായി 71,000-ൽ പരം സീറ്റുകൾഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള എഴുപതോളം കോളേജുകളിലായി 79 ബിരുദ കോഴ്സുകളിലുടനീളം 71,000-ത്തിലധികം സീറ്റുകളാണുള്ളത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഈ സീറ്റുകളിലേക്ക് മത്സരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്ന കട്ട്-ഓഫ് എങ്കിൽ, ഇപ്പോൾ പ്രവേശനം പൂർണ്ണമായും സിയുഇടി സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.


രജിസ്ട്രേഷനും മുൻഗണനാ ക്രമവും സിഎസ്എഎസ് പോർട്ടൽ ലൈവ് ആകുന്നതോടെ, സിയുഇടി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഔദ്യോഗിക പോർട്ടൽ വഴി വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങളും സിയുഇടി സ്കോറും രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക.


തങ്ങൾക്ക് താല്പര്യമുള്ള കോഴ്സുകളും കോളേജുകളും മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കുക. വിദ്യാർത്ഥികളുടെ സിയുഇടി സ്കോറും അവർ നൽകിയ മുൻഗണനയും കണക്കിലെടുത്ത് ഒന്നിലധികം റൗണ്ടുകളിലായി സീറ്റ് അലോക്കേഷൻ നടക്കും.


ഓരോ റൗണ്ടിലും സീറ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ആ സീറ്റ് ഉറപ്പാക്കുകയോ, അല്ലെങ്കിൽ അടുത്ത റൗണ്ടുകളിൽ കൂടുതൽ മികച്ച കോളേജുകളോ കോഴ്സുകളോ ലഭിക്കുന്നതിനായി 'അപ്ഗ്രേഡ്' ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.


പ്രവേശന നടപടികൾ കൃത്യമായി പൂർത്തിയാക്കാൻ ഔദ്യോഗിക വെബ്‌സൈറ്റായ ugadmission.uod.ac.in നിരന്തരം സന്ദർശിക്കാൻ അധികൃതർ നിർദ്ദേശിച്ചു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home