പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ

ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിക്കുകീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ ടെക്നിക്കൽ ഇന്റേൺ തസ്‌തികയിൽ അവസരം. ഡൽഹി ഹെഡ് ഓഫീസിലും സൗത്ത്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് സോണുകളിലായി 410 ഒഴിവുണ്ട്. ഒരു വർഷ കരാർ നിയമനമാണ്. സൗത്ത് സോണിനുകീഴിൽ തിരുവനന്തപുരം ആകാശവാണി, ദൂരദർശൻ കേ ന്ദ്രങ്ങളിലായി 9 ഒഴിവുണ്ട്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/സിവിൽ/ഐടി/കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് വിഭാഗങ്ങളിൽ ബിരുദം/പിജി (65% മാർക്കോടെ). അവസാനവർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം: 30 കവിയരുത്. വെബ്‌സൈറ്റ്: www.prasarbharati.gov.in.
0 comments