ad
Deshabhimani

യുജിസി നെറ്റ് 2026 വിജ്ഞാപനമായി; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

ugc net
വെബ് ഡെസ്ക്

Published on Apr 30, 2026, 01:53 PM | 1 min read

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് 2026 സെഷന്റെ വിജ്ഞാപനം പുറത്തിറങ്ങി. പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 29 മുതൽ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത്.


യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും, ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതയ്ക്കുമായാണ് പരീക്ഷ നടത്തുന്നത്.


ഇതിന് പുറമെ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡമായും നെറ്റ് സ്കോർ പരിഗണിക്കും. ഏപ്രിൽ 29 ന് രജിസ്ട്രേഷൻ ആരംഭിക്കും. ugcnet.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് യുജിസി നെറ്റ് നടത്തുക.


83 വിഷയങ്ങളിലായി നടക്കുന്ന പരീക്ഷയുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താനുള്ള സൗകര്യവും നിശ്ചിത തീയതികളിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും സിലബസിനുമായി ഉദ്യോഗാർത്ഥികൾ എൻടിഎയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home