ad
Deshabhimani

കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിൾസിലും നികത്താതെ 93,000 ത്തിലധികം ഒഴിവുകൾ

Women cadres 26
വെബ് ഡെസ്ക്

Published on Mar 11, 2026, 04:43 PM | 1 min read

ന്യൂഡൽഹി:കേന്ദ്ര സായുധ പൊലീസ് സേനകളിലും അസം റൈഫിൾസിലുമായി 93,000ത്തിലധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായികേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്നൽകിയതാണ് കണക്കുകൾ.


ഏറ്റവും കൂടുതൽ ഒഴിവുകൾകേന്ദ്ര റിസർവ് പൊലീസ് സേനയിലാണ്. 27,400ഒഴിവുകൾ നികത്താതെ കിടക്കുന്നു. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ 28,342ഒഴിവുകളും നികത്താനുണ്ട്.


മറ്റ് സേനകളിലെ ഒഴിവുകൾ:

അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്): 14,531
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്(ഐടിബിപി): 12,333
സശസ്ത്ര സീമാ ബൽ(എസ്എസ്ബി): 6,784
അസം റൈഫിൾസ്: 3,749


ഇവയെല്ലാം ചേർത്താണ് ആകെ 93,139ഒഴിവുകൾ നിലനിൽക്കുന്നത്.

സിഎപിഎഫുകളിലും അസം റൈഫിൾസിലും ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(യുപിഎസ്സി),സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ്എസ്സി)പോലുള്ള ഏജൻസികൾ വഴി റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.


രാജികളിൽ വർധന

മന്ത്രി അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2021മുതൽസേനകളിൽ നിന്നുംരാജി വെച്ച് പോകുന്നവരുടെ എണ്ണത്തിലുംവർദ്ധനവുണ്ട്. 2021-ൽ 1,255രാജികളുണ്ടായിരുന്നത് 2025 ആയപ്പോഴേക്കും 2,333 ആയി ഉയർന്നു. 2022, 2023, 2024 വർഷങ്ങളിൽ യഥാക്രമം1,183, 2,037, 2,724രാജികളാണ് ഉണ്ടായത്.

അർദ്ധസൈനിക വിഭാഗങ്ങളിലെ ആത്മഹത്യകൾ 2021-ൽ 143 ആയിരുന്നു. 2025-ൽ 158 ആയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home