കൊച്ചിൻ ഷിപ്‌യാർഡിൽ 210 ട്രേഡ്/ടെക്‌നീഷ്യൻ അപ്രന്റീസ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ അപ്രന്റീസ്ഷിപ്പിന് ഐടിഐ, വിഎച്ച്എസ്ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വിവിധ ട്രേഡ്/വിഷയങ്ങളിലായി 210 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് പരിശീലനം. അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുന്നവർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. ഐടിഐ ട്രേഡ് അപ്രന്റീസ്: ഒഴിവ്-–205 (ഇലക്ട്രീഷ്യൻ–-31, ഫിറ്റർ–-23, വെൽഡർ-–31, മെഷിനിസ്റ്റ്–-5, ഇലക്ട്രോണിക് മെക്കാനിക്–-9, ഇൻസ്ട്രുമെന്റ് മെക്കാനിക്–-8, ഡ്രാഫ്റ്റ്‌സ്മാൻ–-6 (മെക്കാനിക്–-4, സിവിൽ–-2), പെയിന്റർ [ജനറൽ/മറൈൻ]-–5, മെക്കാനിക് മോട്ടോർ വെഹിക്കിൾ-–7, ഷീറ്റ് മെറ്റൽ വർക്കർ–-23, ഷിപ്പ്‌റൈറ്റ് വുഡ്/കാർപെന്റർ/വുഡ്‌വർക്കർ ടെക്നീഷ്യൻ–-12, മെക്കാനിക് ഡീസൽ-–7, പൈപ്പ് ഫിറ്റർ/പ്ലംബർ–-23, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് [മെക്കാനിക്/ടെക്നീഷ്യൻ]-–1, മറൈൻ ഫിറ്റർ-–14). സ്റ്റൈപ്പൻഡ്: 11,000 രൂപ. യോഗ്യത: പത്താംക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ ജയവും (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും). പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ 18–ൽ കുറയരുത്. ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ്: ഒഴിവ്-–5 (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്–-1, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്-–1, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്/ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്-–1, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ-–1, ഫുഡ് ആൻഡ് റസ്റ്റൊറന്റ് മാനേജ്മെന്റ്/ക്രാഫ്റ്റ് ബേക്കർ–-1). സ്റ്റൈപ്പൻഡ്: 11,000 രൂപ. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയം. പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ 18–ൽ കുറയരുത്. കേന്ദ്രസർക്കാരിന്റെ നിയമാനുസൃതമായുള്ള സംവരണാനുകൂല്യം ലഭിക്കും. നിലവിൽ മറ്റ് സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ നടത്തും. അപേക്ഷ: www.cochinshipyard.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ എട്ട്. ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.








0 comments