Deshabhimani

മലയാളം മിഷൻ ഷാർജ സുഗതാഞ്ജലി കാവ്യാലാപനം

sugathanjali sharja forst prize

കീർത്തന മണികണ്ഠൻ, ആര്യ സുരേഷ്, അദീന തോമസ്

വെബ് ഡെസ്ക്

Published on Oct 02, 2026, 07:21 PM | 1 min read

ഷാർജ : മലയാളം മിഷൻ ഷാർജ ചാപ്റ്ററിന്റെ സുഗതാഞ്ജലി കാവ്യാലാപന മത്സരം അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു. സെന്റർ പ്രസിഡന്റ് ഗിരീശൻ ഉദ്ഘാടനം ചെയ്തു. ​മലയാളം മിഷൻ ഷാർജ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അജിത്, ചാപ്റ്റർ വൈസ് പ്രസിഡന്റ് അഞ്ജൂ ദീപൻ, അക്കാദമിക് കോ ഓർഡിനേറ്റർ ജൂലിയസ് പീറ്റർ എന്നിവർ സംസാരിച്ചു.


SUGATHANJALI  (മുകളിൽ ഇടതുനിന്ന്) ധീരവ് രാജ്, അഞ്ജന ബിനു, മണിശിഖ ആറ്റിപ്പിൽ, (താഴെ ഇടതുനിന്ന്) ശിവ ഷിബു, അഡ്‌ലീന തോമസ്‌, ശ്രീഹിത രാജേഷ്,


സീനിയർ വിഭാഗത്തിൽ ആര്യ സുരേഷ് ഒന്നാംസ്ഥാനവും ശിവ ഷിബു രണ്ടാംസ്ഥാനവും മണിശിഖ ആറ്റിപ്പിൽ മൂന്നാംസ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കീർത്തന മണികണ്ഠനാണ്‌ ഒന്നാംസ്ഥാനം. ശ്രീഹിത രാജേഷ് രണ്ടാംസ്ഥാനവും അഡ്‌ലീന തോമസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ അദീന തോമസ് ഒന്നാംസ്ഥാനം സ്വന്തമാക്കി. ധീരവ് രാജ് രണ്ടാംസ്ഥാനവും അഞ്ജന ബിനു മൂന്നാംസ്ഥാനവും നേടി. അധ്യാപക വിഭാഗത്തിൽ ഒന്നാംസ്ഥാനം സി വി സിൽജയും രണ്ടാംസ്ഥാനം (മുകളിൽ ഇടതുനിന്ന്) ധീരവ് രാജ്, അഞ്ജന ബിനു, മണിശിഖ ആറ്റിപ്പിൽ, (താഴെ ഇടതുനിന്ന്) ശിവ ഷിബു, അഡ്‌ലീന തോമസ്‌, ശ്രീഹിത രാജേഷ്,നും മൂന്നാം സ്ഥാനം ജൂലിയസ് പീറ്ററും നേടി. സജി ശിവദാസ്, റെസീറ, ഉഷശ്രീ എന്നിവർ മത്സരങ്ങൾ വിലയിരുത്തി.


SUGATHANJALI TEACHERSസി വി സിൽജ, ശീതൾ ചന്ദ്രൻ, ജൂലിയസ് പീറ്റർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home