Deshabhimani

ഹിമാചലിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം

BRIDGE COLLAPSE
വെബ് ഡെസ്ക്

Published on Oct 02, 2026, 07:39 PM | 1 min read

സിംല : ഹിമാചൽ പ്രദേശിലെ ഹമീർപുരിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് തൊഴിലാളി മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.


മസിയാന ഗ്രാമത്തിന് സമീപം മാതൗർ–ഷിംല നാലുവരിപ്പാതയ്ക്ക് മുകളിലായി നിർമിച്ചുകൊണ്ടിരുന്ന പാലമാണ് വെള്ളിയാഴ്ച തകർന്നത്. പാലത്തിന്റെ ഭാഗം തകർന്നതോടെ നിർമാണ സാമഗ്രികൾ ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയും തൊഴിലാളികൾ അവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തു.


പരിക്കേറ്റവരെ ഹമീർപുര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 90 മീറ്റർ നീളമുള്ള ട്രസ് പാലത്തിന്റെ പണിക്കിടെയാണ് അപകടമുണ്ടായതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ലോഞ്ചിങ് നോസ് പിയർ ക്യാപിന് മുകളിലെത്തിച്ച സമയത്ത് യാന്ത്രിക തകരാർ മൂലം പെട്ടെന്ന് തകർന്നുവീണതായാണ് പ്രാഥമിക വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home