Deshabhimani

എംഇസിഎല്ലിൽ 
122 നോൺ എക്സിക്യൂട്ടീവ്

സ്റ്റാഫ്  കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്സ്പ്ലൊറേഷൻ ആൻഡ്‌ കൺസൾട്ടൻസി ലിമിറ്റഡ് (MECL) വിവിധ നോൺ -എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Sep 26, 2026, 08:12 PM | 1 min read

സ്റ്റാഫ് കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്സ്പ്ലൊറേഷൻ ആൻഡ്‌ കൺസൾട്ടൻസി ലിമിറ്റഡ് (MECL) വിവിധ നോൺ -എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 122 ഒഴിവുണ്ട്‌. അക്കൗണ്ടന്റ്, ടെക്നീഷ്യൻ (സർവേ, സാംപ്ലിങ്, ലബോറട്ടറി), അസിസ്റ്റന്റ് (മെറ്റീരിയൽസ്, അക്കൗണ്ട്സ്, എച്ച്ആർ, ഹിന്ദി), സ്റ്റെനോഗ്രാഫർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം. മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള കോർപറേറ്റ് ഓഫീസിലും ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ വിവിധ പ്രോജക്ട് സൈറ്റുകളിലും ഓഫീസുകളിലും ആയിരിക്കും നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തസ്തികകൾക്ക് അനുസരിച്ച് പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിഎസ്‌സി, ബികോം, ബിരുദം (BA/BBA/BBM/BSW), സിഎ/ഐസിഡബ്ല്യുഎ ഇന്റർമീഡിയറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ചില തസ്തികകൾക്ക് നിശ്ചിത പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി: 30. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തിലുള്ള ഷോർട്ട്‌ലിസ്റ്റിങ്ങിന് ശേഷം എഴുത്തുപരീക്ഷ നടത്തും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, നിലവിലെ വകുപ്പുതല ജീവനക്കാർ എന്നിവർക്ക് ഫീസ് ഇല്ല. MECL–ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 11.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home