ad
Deshabhimani

സിഎസ്ഐആർ- യുജിസി നെറ്റ്:
 അപേക്ഷ 23 വരെ

CSIR UGC NET
avatar
പ്രൊഫ. കെ പി ജയരാജൻ

Published on Jun 18, 2025, 08:41 AM | 1 min read

ശാസ്ത്രവിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണത്തിനും സർവകലാശാല/കോളേജ് അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനത്തിനുമുള്ള യോഗ്യതാ പരീക്ഷയാണ്‌ സിഎസ്ഐആർ- യുജിസി നെറ്റ്‌. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, യുജിസി എന്നിവ സംയുക്തമായി ഈ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസി ) വഴിയാണ്. ജൂൺ 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷയിലെ തിരുത്തലുകൾ 25നും 26നും നടത്താം. കംപ്യൂട്ടറിലധിഷ്ഠിതമായ മൂന്നുമണിക്കൂർ പരീക്ഷ ജൂലൈ 26, 27, 28 തീയതികളിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും നടക്കും. കോയമ്പത്തൂർ, മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌.


മൂന്ന്‌ വിഭാഗങ്ങൾ


മൂന്ന്‌ വിഭാഗത്തിലേക്ക് അപേക്ഷ നൽകാം. ഒന്നാം വിഭാഗത്തിൽ അർഹത നേടുന്നവർക്ക് അസിസ്റ്റന്റ്‌ പ്രൊഫസർ യോഗ്യതയും ജെആർഎഫ് ഫെലോഷിപ്പോടെ പിഎച്ച്ഡിക്ക് ചേരാനുള്ള അർഹതയും ലഭിക്കുന്നു. രണ്ടാം വിഭാഗത്തിൽ അർഹത നേടുന്നവർക്ക് പിഎച്ച്ഡി പ്രവേശനം/ അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനം എന്നിവയ്‌ക്ക് യോഗ്യത ലഭിക്കുന്നു. മൂന്നാം വിഭാഗത്തിൽ അർഹത നേടുന്നവർക്ക് പിഎച്ച്ഡി പ്രവേശനത്തിനുമാത്രം യോഗ്യത ലഭിക്കും.


യോഗ്യത


ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, അറ്റ്മോസ്ഫറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് എന്നീ അഞ്ച് വിഷയ ശാഖകൾക്കാണ് പരീക്ഷ. അംഗീകൃത സർവകലാശാലയിൽനിന്ന്‌ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡ് പിജി ബിരുദം അല്ലെങ്കിൽ 75 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡ് നാലു വർഷം ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സംവരണാനുകൂല്യമുള്ളവർക്ക് 5 ശതമാനം മാർക്കിളവുണ്ട്. അവസാന വർഷം പഠിക്കുന്നവർക്കും അർഹതയുണ്ട്. അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനത്തിന് നാലു വർഷ/ തത്തുല്യ ഗ്രേഡ് ബിരുദധാരികൾക്ക് അർഹതയില്ല. ഇവർക്ക് ലഭിച്ച ഡിഗ്രിയുടെ വിഷയം ബാധകമാകാതെ താൽപ്പര്യമുള്ള മേഖലയിൽ പിഎച്ച്ഡിക്ക് ചേരാനായി നെറ്റിന് അപേക്ഷിക്കാം. ജെആർഎഫിന് അപേക്ഷിക്കുന്നതിന് ജൂലൈ ഒന്നിന് 30 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും അഞ്ചു വർഷംവരെ പ്രായപരിധിയിൽ ഇളവുണ്ട്. പിഎച്ച്ഡി പ്രവേശനം/ അസിസ്റ്റന്റ്‌ പ്രൊഫസർ യോഗ്യത അപേക്ഷയ്‌ക്ക് പ്രായപരിധിയില്ല. വിവരങ്ങൾക്ക്: www.csirnet.nta. ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home