ad
Deshabhimani

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

Exams.jpg
വെബ് ഡെസ്ക്

Published on Apr 23, 2026, 02:18 PM | 1 min read

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ രണ്ടാം ബോർഡ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതൽ ഓരോ കൊല്ലവും രണ്ട് തവണ പരീക്ഷ എന്ന പുതിയ പരിഷ്കാരത്തിന്റെ ഭാഗമായാണിത്. മെയ് 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടക്കുന്നത്.


മെയ് മാസത്തിലെ ഈ പരീക്ഷ തികച്ചും ഐച്ഛികമാണ്. ഫെബ്രുവരിയിലെ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്കോ പരാജയപ്പെട്ടവർക്കോ മാത്രമായിരിക്കും ഇത് ഉപകരിക്കുക. ഫെബ്രുവരിയിലെയും മെയ് മാസത്തിലെയും പരീക്ഷകളിൽ ഏതാണോ മികച്ച മാർക്ക്, അത് നിലനിർത്താൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.


ഒരു വിദ്യാർത്ഥിക്ക് പരമാവധി 3 വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉപരിപഠനത്തിന് മികച്ച അവസരം നൽകുന്നതിനും എന്ന വിശദീകരണത്തോടെയാണ് സിബിഎസ്ഇ പുതിയ രീതി നടപ്പിലാക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home