CAT 2026: അപേക്ഷകൾ സെപ്റ്റംബർ 22 വരെ സമർപ്പിക്കാം, രജിസ്ട്രേഷൻ തീയതി നീട്ടി

ന്യൂഡൽഹി: കോമൺ അഡ്മിഷൻ ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ 22, 2026 വരെ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ഐഐഎം ഇന്ദോറാണ് തീയതി നീട്ടിയതായി അറിയിച്ചത്.
അപേക്ഷകൾ iimcat.ac.in എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. അപേക്ഷിക്കുമ്പോൾ മുൻഗണനാടിസ്ഥാനത്തിൽ 5 നഗരങ്ങൾ തെരഞ്ഞെടുക്കാം. 2026 നവംബർ 29-ന് മൂന്ന് സെഷനുകളിലായി പരീക്ഷ നടക്കും.
രാജ്യത്തെ 170 ഓളം നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആകെ 120 മിനിറ്റ് (2 മണിക്കൂർ) ആണ് പരീക്ഷാ ദൈർഘ്യം. പരീക്ഷയിലെ 3 സെക്ഷനുകൾക്കും 40 മിനിറ്റ് വീതം ലഭിക്കും. ഒരു സെക്ഷൻ പൂർത്തിയാക്കാതെ അടുത്ത സെക്ഷനിലേക്ക് മാറാൻ അനുവാദമില്ല.









0 comments