ബാങ്ക് ഓഫ് ഇന്ത്യയിൽ 514 ക്രെഡിറ്റ് ഓഫീസർ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ ബാങ്കിങ് ഓഫീസർ (ജിബിഒ) സ്ട്രീമിൽ ക്രെഡിറ്റ് ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റ. മിഡിൽ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ 2, 3 കാറ്റഗറികളിലും സീനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ 4ലുമായി 514 ഒഴിവുണ്ട്.
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. സംവരണ വിഭാഗക്കാർക്ക് 55 ശതമാനം മതി. ചാർട്ടേഡ് അക്കൗണ്ടന്റ്/ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/സിഎംഎ ഐസിഡബ്ല്യുഎ. അല്ലെങ്കിൽ ബാങ്കിങ്/ഫിനാൻസിൽ എംബിഎ/പിജിഡിബിഎം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്നോ ബോർഡിൽ നിന്നോ ബാങ്കിങ്/ഫിനാൻസിൽ/ക്രെഡിറ്റ് അനുബന്ധ മേഖലയിൽ രണ്ട് വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.
ഓഫീസർ എന്ന നിലയിൽ യോഗ്യത നേടിയ ശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം, അതിൽ എംഎസ്‌എംഇ ക്രെഡിറ്റ്/കൊമേഴ്‌സ്യൽ ക്രെഡിറ്റ്/പ്രോജക്ട് ഫിനാൻസ്/ഷെഡ്യൂൾഡ് പബ്ലിക് സെക്ടർ ബാങ്കുകൾ/ഷെഡ്യൂൾഡ് പ്രൈവറ്റ് സെക്ടർ ബാങ്കുകൾ/ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ അസോസിയേറ്റ് അല്ലെങ്കിൽ സബ്സിഡിയറി/പൊതുമേഖല അല്ലെങ്കിൽ ലിസ്റ്റഡ് ഫിനാൻഷ്യൽ സ്ഥാപനം/വിദേശ ബാങ്കുകൾ എന്നിവയിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: ക്രെഡിറ്റ് ഓഫീസർ എംഎംജിഎസ് -II 25 – 35 വയസ്. എംഎംജിഎസ് -III 28 – 38 വയസ്. എസ്‌എംജിഎസ്‌ഐവി 30 – 40 വയസ്. അപേക്ഷാഫീസ്: 850 രൂപ. എസ‍് സി/എസ്ടി/പിഡബ്ല്യുഡി വിഭാഗത്തിന് 175 രൂപ.
അപേക്ഷകളുടെ സൂക്ഷ്‌മപരിശോധന, ഓൺലൈൻ എക്‌സാമിനേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതിജനുവരി 05. വെബ്സൈറ്റ്: www.bankofindia.bank.in










0 comments