ad
Deshabhimani

ബാങ്കുകളിൽ അവസരം: പിഎൻബിയിലും ബിഒബിയിലും 30 ഒഴിവുകൾ

Bank of Baroda Punjab National bank
വെബ് ഡെസ്ക്

Published on Apr 28, 2026, 12:23 PM | 2 min read

പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിങ്‌ വിഭാഗങ്ങളിലായി ആകെ 30 ഒഴിവാണുള്ളത്.


ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ അല്ലെങ്കിൽ ബിടെക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായം : 20- – 30- വയസ്. നിയമപരമായ ഇളവ് ലഭിക്കും.


ഓൺലൈൻ എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. 1180 രൂപയാണ്‌ അപേക്ഷാഫീസ്‌. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 59 രൂപ. www.pnbindia.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: മേയ് 5.


ബിഒബി: ക്ലറിക്കൽ കേഡറിൽ സ്പോർട്സ് ക്വാട്ട നിയമനം

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ മെറിറ്റോറിയസ് സ്പോർട്സ് പേഴ്സൺസ് വിഭാഗത്തിൽ ക്ലറിക്കൽ കേഡറിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിൽ 30 ഒഴിവുകളിലേക്കാണ് സ്ഥിരനിയമനം .


ആകെ 30 ഒഴിവുകളിൽ 24 എണ്ണം പുരുഷന്മാർക്കും 6 എണ്ണം സ്ത്രീകൾക്കുമാണ്. ക്രിക്കറ്റ് (പുരുഷൻ), കബഡി (പുരുഷൻ/സ്ത്രീ), ടേബിൾ ടെന്നീസ് (പുരുഷൻ/സ്ത്രീ), ഫുട്ബോൾ (പുരുഷൻ) എന്നീ കായിക ഇനങ്ങളിലാണ് അവസരം.


ബിരുദമാണ് യോഗ്യത. നിശ്ചിത കായിക ഇനങ്ങളിൽ രാജ്യാന്തര/ദേശീയ മത്സരങ്ങളിലോ, ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിലോ, ഖേലോ ഇന്ത്യ ഗെയിംസിലോ പങ്കെടുത്തവരോ മെഡൽ നേടിയവരോ ആയിരിക്കണം. 01.04.2026 പ്രകാരം 20 – 28 വയസാണ് പ്രായപരിധി. അർഹർക്ക് വയസിളവ് ലഭിക്കും.


അപേക്ഷകരുടെ യോഗ്യത പരിശോധിച്ചശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്കായി ഫീൽഡ് ട്രയൽസ് (Field Trials) നടത്തും. ട്രയൽസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുംബൈ, ഡൽഹി, ചെന്നൈ എന്നീ കേന്ദ്രങ്ങളിലാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 850 രൂപയും എസ്സി, എസ്ടി, സ്ത്രീകൾ, വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപയുമാണ് അപേക്ഷാഫീസ്. www.bankofbaroda.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: മേയ് 12.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home