ad
Deshabhimani

അസാപ് കേരള: വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം

asap
വെബ് ഡെസ്ക്

Published on Mar 07, 2026, 11:42 AM | 1 min read

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടൽ വഴി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ (PCB) തിരുവന്തപുരത്ത് 4 ഒഴിവുകുളാണുള്ളത്. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിൽ (LSGD) കോഴിക്കോട്, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി 15 ഒഴിവുകളാണുള്ളത്. പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപ്പന്റ്.


കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (KLDC) തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്, ഇടുക്കി ജില്ലകളിലായി 11 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: bit.ly/careerasap




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home