ad
Deshabhimani

നെസ്റ്റ്: പഞ്ചവത്സര എംഎസ്‌സി പ്രവേശന പരീക്ഷ മെയ് 28ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 04, 2016, 04:53 PM | 0 min read

കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴിലുള്ള, ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (നൈസര്‍)ലും ആണവോര്‍ജ വകുപ്പും മുംബയ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുംബയിലെ  യുഎം–ഡിഎഇ സെന്റര്‍ ഫോര്‍ എക്സലന്‍സിലും പഞ്ചവല്‍സര എംഎസ്സി കോഴ്സിന്റെ പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  പ്ളസ്ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്സില്‍ ചേരുന്നതിനുള്ള ദേശീയ അഭിരുചി പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2016) 2016 മെയ് 28ന് നടത്തും. ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്.

പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം)  പാസായവര്‍ക്ക് അപേക്ഷിക്കാം. 2014ലോ 2015ലോ പാസായവര്‍ക്കും 2016ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപക്ഷിക്കാം. 1996 ആഗസ്ത് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും ഉയര്‍ന്ന പ്രായത്തില്‍ അഞ്ചുവയസ് ഇളവുണ്ട്.  

http://nestexam.in/ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം. www.niser.ac.in, www.cbs.ac.in വെബ്സൈറ്റുകളിലും വിശദവിവരം അറിയാം.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home