അസം റൈഫിൾസിൽ 354 ടെക്നിക്കൽ/ട്രേഡ്സ്മാൻ

ന്യൂഡൽഹി : അസം റൈഫിൾസിൽ (Assam Rifles) ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലി 2026–യുടെ ഭാഗമായി 354 ഗ്രൂപ്പ് ‘സി' ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസം റൈഫിൾസിലേക്ക് യോഗ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
വാറന്റ് ഓഫീസർ -സൈഫർ (124), റൈഫിൾമാൻ ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ (32), ലൈൻമാൻ ഫീൽഡ് (21), ആർമറർ (29), എൻജിനിയർ എക്വിപ്മെന്റ് മെക്കാനിക് (10), റിക്കവറി വെഹിക്കിൾ മെക്കാനിക് (13), ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ (22), ഹവിൽദാർ ഇൻസ്ട്രുമെന്റ് റിപ്പയറർ/മെക്കാനിക് (6), റൈഫിൾമാൻ മെറ്റൽസ്മിത്ത് (19), അപ്ഹോൾസ്റ്റർ (3), സ്റ്റോർ കീപ്പർ ടെക്നിക്കൽ (16), വെഹിക്കിൾ മെക്കാനിക്/ഫിറ്റർ (23), വെൽഡർ (2), വാറന്റ് ഓഫീസർ ഡ്രാഫ്റ്റ്സ്മാൻ (2), ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ (1), ഫിസിയോതെറാപ്പിസ്റ്റ് (2), റൈഫിൾമാൻ മേസൺ (29) എന്നിങ്ങനെയാണ് ഒഴിവുകൾ. ഇന്ത്യയിലുടനീളമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പത്താം ക്ലാസ് മുതൽ ഐടിഐ, പ്ലസ് ടു, ഡിപ്ലോമ, ബിരുദം വരെയുള്ളവർക്ക് വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. വാറന്റ് ഓഫീസർ (സൈഫർ, ഡ്രാഫ്റ്റ്സ്മാൻ), റൈഫിൾമാൻ (റിക്കവറി വെഹിക്കിൾ മെക്കാനിക്) തസ്തികകളിലേക്ക് 18–25 വരെയും മറ്റെല്ലാ തസ്തികകളിലേക്കും 18–23 വരെയുമാണ് പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും.
ശാരീരിക അളവെടുപ്പ്, ആർഎഫ്ഐഡി അധിഷ്ഠിത ശാരീരിക ക്ഷമതാ പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ട്രേഡ് സ്കിൽ ടെസ്റ്റ്, രേഖാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അസമിലെ ജോർഹട്ട് അല്ലെങ്കിൽ ദിഫു കേന്ദ്രങ്ങളിലായിരിക്കും റിക്രൂട്ട്മെന്റ് റാലി. 2027 ജനുവരി 18 മുതലാണ് റാലി ആരംഭിക്കുന്നത്. ഗ്രൂപ്പ് 'സി' തസ്തികകളിലേക്ക് 100 രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും അപേക്ഷാഫീസ് ഇല്ല. Assam Rifles Official Website വഴി ഡിസംബർ 14 വരെ അപേക്ഷിക്കാം.









0 comments