ആർബിഐയിൽ 12 യങ് പ്രൊഫഷണൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സെൻട്രൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റുകളിലേക്ക് യങ് പ്രൊഫഷണൽ (Young Professional) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മുംബൈയിലുള്ള ഓഫീസുകളിൽ കേന്ദ്ര നയരൂപീകരണവുമായി ബന്ധപ്പെട്ട ഹ്രസ്വ-–മധ്യകാല പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ജൂലൈ ആറുവരെ ഇ–മെയിൽ വഴി അപേക്ഷിക്കാം. വിവിധ സാങ്കേതിക-സാമ്പത്തിക വിഭാഗങ്ങളിലായി ആകെ 12 ഒഴിവാണുള്ളത്. സൈബർ സെക്യൂരിറ്റി ആൻഡ് ഐടി റിസ്ക്, ക്ലൈമറ്റ് ചേഞ്ച് റിസ്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്നോളജി, ഫിനാൻഷ്യൽ മാർക്കറ്റ്സ്, ഡാറ്റ അനലിറ്റിക്സ് ആൻഡ് പോളിസി റിസർച്ച് തുടങ്ങി 12 വ്യത്യസ്ത മേഖലകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്. തസ്തികകൾക്ക് അനുസരിച്ച് ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിനാൻസ്, കോമേഴ്സ്, ഡാറ്റ സയൻസ്, പബ്ലിക് പോളിസി തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം/പിഎച്ച്ഡി അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി: 21–30. രേഖകളുടെ പരിശോധനയും അഭിമുഖവും നടത്തിയായിരിക്കും നിയമനം. അപേക്ഷാ ഫീസ് ഇല്ല. താൽപ്പര്യമുള്ളവർ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷാ ഫോമും അനുബന്ധ രേഖകളും PDF രൂപത്തിലാക്കി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 06. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,50,000 രൂപ ഫിക്സഡ് സ്റ്റൈപ്പൻഡായി ലഭിക്കും.









0 comments