ad
Deshabhimani

താമരശേരിയിൽ പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ ചാരായം; നല്‍കിയത് സഹപാഠിയെന്ന് മൊഴി

Thamarassery Police Station
വെബ് ഡെസ്ക്

Published on Jun 25, 2026, 12:54 PM | 1 min read

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽനിന്നും ചാരായം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് അധ്യാപർ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്.


കുട്ടികൾ മദ്യം ഉപയോ​ഗിക്കുന്നുവെന്ന വിവരം അധ്യാപകർക്ക് ലഭിച്ചിരുന്നു. തുടർന്ന് കുട്ടികൾ ക്ലാസിന് പുറത്തേക്ക് പോയ സമയത്ത്, സംശയനിഴലിലുണ്ടായിരുന്ന ഒരു വിദ്യാർഥിയുടെ ബാ​ഗ് പരിശോധിക്കുകയായിരുന്നു. വാട്ടർബോട്ടിലിലാണ് അരലിറ്റർ വ്യാജമദ്യം കണ്ടെത്തിയത്.


സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് ചാരായം എത്തിച്ചുനൽകിയതെന്ന് വിദ്യാർഥി അധ്യാപകരോട് പറഞ്ഞു. മറ്റു കുട്ടികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു.


തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിൽ രണ്ടാനച്ഛൻ വാറ്റുന്ന ചാരായമാണ് കൊണ്ടുവന്നതെന്ന് വിദ്യാർഥി മൊഴിനൽകി. വീടിന് സമീപം നടത്തിയ പരിശോധനയിൽ 56 കുപ്പി ചാരായം പിടികൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home