ad
Deshabhimani

എസ്‌ബിഐ 996 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Dec 11, 2025, 06:57 PM | 1 min read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ, ബാക്ക്‌ലോഗ്‌ നിയമനങ്ങളുണ്ട്‌. അഞ്ച്‌ വർഷത്തേക്കാണ്‌ നിയമനം. നാലുവർഷംകൂടി നീട്ടാം. കേരള സർക്കിളിൽ (തിരുവനന്തപുരം) 112 ഒഴിവുണ്ട്‌. തസ്‌തികകൾ: വിപി വെൽത്ത്‌ (എസ്‌ആർഎം) 506, എവിപി വെൽത്ത്‌ (ആർഎം) 206, കസ്‌റ്റമർ റിലേഷൻഷിപ്പ്‌ എക്‌സിക്യൂട്ടീവ്‌ 284. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം. എംബിഎ (ബാങ്കിങ്‌/ഫിനാൻസ്/മാർക്കറ്റിങ്‌)/എൻഐഎസ്‌എം വിഎ, എക്‌സ്‌എക്‌സ്‌ഐഎ (പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്‌ സർവീസസ്‌ – പിഎംഎസ്‌), സേർട്ടിഫൈഡ്‌ ഫിനാൻഷ്യൽ പ്ലാനർ (സിഎഫ്‌പി)/ചാർട്ടേഡ്‌ ഫിനാൻഷ്യൽ അനലിസ്‌റ്റ്‌ (സിഎഫ്‌എ) പോലുള്ള സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക്‌ മുൻഗണന. പ്രായപരിധി: വിപി വെൽത്ത് (എസ്‌ആർഎം): 26 – 42 വയസ്‌. എവിപി വെൽത്ത് (ആർഎം): 23 – 35 വയസ്‌. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 20– 35 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാഫീസ്‌: 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല. അപേക്ഷ അടിസ്ഥാനമാക്കിയുള്ള ഷോർട്ട്‌ലിസ്റ്റ്‌, വ്യക്തിഗത/ ടെലിഫോണിക്/ വീഡിയോ അഭിമുഖം, സിടിസി ചർച്ച, മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. https://bank.sbi/web/careers/current-openings വഴി ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ https://sbi.bank.in കാണുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home