ad
Deshabhimani

എയിംസിൽ 
2218 നഴ്‌സിങ്‌ ഓഫീസർ

രാജ്യത്തെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെയും (AIIMS) മറ്റ് പ്രമുഖ കേന്ദ്ര സർക്കാർ ആശുപത്രികളിലെയും നഴ്സിങ്‌ ഓഫീസർ (ഗ്രൂപ്പ്- ബി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Jul 30, 2026, 03:05 PM | 1 min read

രാജ്യത്തെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെയും (AIIMS) മറ്റ് പ്രമുഖ കേന്ദ്ര സർക്കാർ ആശുപത്രികളിലെയും നഴ്സിങ്‌ ഓഫീസർ (ഗ്രൂപ്പ്- ബി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി എയിംസ് നടത്തുന്ന Nursing Officer Recruitment Common Eligibility Test (NORCET-11) വഴിയാണ് നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. താൽക്കാലികമായി 2218 ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിഎസ്‌സി (ഓണേഴ്‌സ്) നഴ്സിങ്‌ അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്‌ വിജയവും സംസ്ഥാന/ഇന്ത്യൻ നഴ്സിങ്‌ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്‌ മിഡ്‌വൈഫറിയും (GNM) നഴ്സിങ്‌ കൗൺസിൽ രജിസ്‌ട്രേഷനും ഒപ്പം കുറഞ്ഞത് 50 ബെഡുകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി: 18–30. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സ്റ്റേജ് -1 പ്രിലിമിനറി പരീക്ഷ സെപ്‌തംബർ 12-നും സ്റ്റേജ്- 2 മെയിൻസ് പരീക്ഷ സെപ്‌തംബർ 30-നും നടക്കും. ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ പരീക്ഷാ സൗകര്യമുണ്ടായിരിക്കും. 80 ശതമാനം തസ്തികകൾ വനിതകൾക്കായും 20 ശതമാനം പുരുഷന്മാർക്കായും സംവരണം ചെയ്തിരിക്കുന്നു. ജനറൽ/ഒബിസി ഉദ്യോഗാർഥികൾക്ക് 3000 രൂപയും എസ്‌സി/എസ്‌ടി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 2400 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാർക്ക്‌ (PWBD) ഫീസില്ല. www.aiimsexams.ac.in വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി ആഗസ്‌ത്‌ 13.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home