സിഐഎസ്എഫിൽ പാരാമെഡിക്കൽ സ്റ്റാഫ്

കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ (CISF) വിവിധ പാരാമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഫാർമസിസ്റ്റ്- 18, എക്സ്-റേ ടെക്നീഷ്യൻ- 1, ലാബ് ടെക്നീഷ്യൻ- 5 എന്നിങ്ങനെ ആകെ 24 ഒഴിവുണ്ട്. പ്ലസ് ടു ജയത്തോടൊപ്പം അതത് തസ്തികകളിലുള്ള ഡിപ്ലോമയോ ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. പ്രായം: 18 –28. നിയമാനുസൃത ഇളവുണ്ട്. ഒഎംആർ/കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക അളവെടുപ്പ് (PST), സർട്ടിഫിക്കറ്റ് പരിശോധന, വൊക്കേഷണൽ ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല . cisf.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 07.










0 comments