കൊങ്കൺ റെയിൽവേയിൽ 134 അപ്രന്റീസ്

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (KRCL) നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം വഴി വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് എൻജിനിയറിങ്, ടെക്നീഷ്യൻ ഡിപ്ലോമ, ജനറൽ സ്ട്രീം ഗ്രാജുവേറ്റ് വിഭാഗങ്ങളിലായി ആകെ 134 ഒഴിവുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊങ്കൺ റെയിൽവേയുടെ പരിധിയിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷത്തെ പരിശീലനം നൽകും. നിശ്ചിത യോഗ്യതകളുള്ള ഇന്ത്യൻ പൗരന്മാർക്ക് അപ്രന്റീസ്ഷിപ്പിലേക്ക് അപേക്ഷിക്കാം. കൊങ്കൺ റെയിൽവേ പദ്ധതിക്ക് വേണ്ടി ഭൂമി നഷ്ടപ്പെട്ടവർക്കും മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ കൊങ്കൺ റെയിൽവേ പരിധിയിലുള്ള ജില്ലകളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ശാഖകളിൽ ബിഇ/ബിടെക് ഉള്ളവർക്ക് ഗ്രാജുവേറ്റ് അപ്രന്റീസായും ഇതേ ശാഖകളിൽ ഡിപ്ലോമ ഉള്ളവർക്ക് ടെക്നീഷ്യനായും അപേക്ഷിക്കാം. ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ തുടങ്ങിയ ജനറൽ ബിരുദമുള്ളവർക്ക് ജനറൽ സ്ട്രീം അപ്രന്റീസാകാം. 2021 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ കോഴ്സ് പാസ്സായവർക്ക് മാത്രമാണ് അവസരം. പ്രായപരിധി: 18–25. നിയമാനുസൃത ഇളവ് ലഭിക്കും. ഈ അപ്രന്റീസ്ഷിപ്പ് നിയമനത്തിന് പ്രത്യേക പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കുന്നതല്ല. ഡിഗ്രി, ഡിപ്ലോമ പരീക്ഷകളിൽ നേടിയ ആകെ മാർക്കിന്റെ ശതമാനം അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ മുംബൈയിലുള്ള കൊങ്കൺ റെയിൽവേ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കണം. ട്രെയിനിങ് കാലയളവിൽ എൻജിനിയറിങ് ബിരുദധാരികൾക്ക് പ്രതിമാസം 9,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക NATS പോർട്ടൽ വഴി ആദ്യം രജിസ്റ്റർ ചെയ്ത് സാധുവായ ‘NATS ID' സ്വന്തമാക്കണം. വിവരങ്ങൾക്ക് konkanrailway.com സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ടതില്ല. പകരം തസ്തിക അനുസരിച്ച് താഴെ പറയുന്ന തീയതികളിൽ രാവിലെ ഒന്പതുമുതൽ പകൽ 12വരെ മുംബൈയിലെ സർട്ടിഫിക്കറ്റ് പരിശോധനാ വേദിയിൽ ഹാജരാകണം. സിവിൽ എൻജിനീയറിങ് ഡിഗ്രി ആൻഡ് ഡിപ്ലോമ: ആഗസ്‌ത് 24, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിഗ്രി ആൻഡ് ഡിപ്ലോമ: ആഗസ്റ്റ് 25, മെക്കാനിക്കൽ എൻജിനിയറിങ് ഡിഗ്രി ആൻഡ് ഡിപ്ലോമ: ആഗസ്‌ത് 27, ജനറൽ സ്ട്രീം ഗ്രാജുവേറ്റുകൾ: ആഗസ്‌ത് 28. പരിശോധനാ വേദി: എക്സിക്യൂട്ടീവ്സ് ക്ലബ്, കൊങ്കൺ റെയിൽ വിഹാർ, സെക്ടർ -40, സീവുഡ്സ് റെയിൽവേ സ്റ്റേഷന് എതിർവശം (വെസ്റ്റ്), നവി മുംബൈ - 400706.









0 comments