ഡിഎസ്‌എസ്‌എസ്‌ബി ഗ്രൂപ്പ് ബി, സി നിയമനം

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഗ്രൂപ്പ് ബി, സി തസ്‌തികകളിലായി 2119 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മലേറിയ ഇൻസ്പെക്ടർ, ആയുർവേദ ഫാർമസിസ്റ്റ്, പിജിടി എൻജിനിയറിങ് ഗ്രാഫിക്സ്, പിജിടി ഇംഗ്ലീഷ്, പിജിടി സംസ്കൃതം, പിജിടി ഹോർട്ടികൾച്ചർ (പുരുഷൻ), പിജിടി അഗ്രികൾച്ചർ (പുരുഷൻ), ഡൊമസ്‌റ്റിക് സയൻസ് ടീച്ചർ, അസിസ്റ്റന്റ് (ഓപ്പറേഷൻ തിയേറ്റർ/സിടിഎസ്/ന്യൂറോ സർജറി / ഗ്യാസ്ട്രോ സർജറി / സിഎസ്എസ്ഡി / അനസ്തേഷ്യ / ഗ്യാസ് പ്ലാന്റ് / അനസ്തേഷ്യ വർക്ക്ഷോപ്പ് / ഐസിയു സർജിക്കൽ / പുനർസസിറ്റേഷൻ)120, ടെക്നീഷ്യൻ (ഓപ്പറേഷൻ തിയേറ്റർ/സിടിഎസ്/ന്യൂറോ സർജറി/ഗ്യാസ്ട്രോ സർജറി/ സിഎസ്എസ്ഡി/അനസ്തേഷ്യ/ഗ്യാസ് പ്ലാന്റ്/അനസ്തേഷ്യ വർക്ക്ഷോപ്പ്/ ഐസിയു സർജിക്കൽ/പുനർ-ഉത്തേജനം), ഫാർമസിസ്റ്റ് (ആയുർവേദം), വാർഡർ (പുരുഷൻ), ലബോറട്ടറി ടെക്നീഷ്യൻ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി), സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മൈക്രോബയോളജി) എന്നീ തസ്‌തികകളിലാണ് അവസരം. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള വിശദവിവരങ്ങൾ dsssb.delhi.gov.inൽ ലഭിക്കും. അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, പട്ടികജാതി, പട്ടികവർഗം, പിഡബ്ല്യുബിഡി, മുൻ സൈനികർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ആഗസ്‌ത് 07-. dsssbonline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം.










0 comments