ad
Deshabhimani

മുള്ളൻപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓ‌ട്ടോ മറിഞ്ഞു, ഒരു മരണം

road accident.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 02:39 PM | 1 min read

കോഴിക്കോട്: മുള്ളൻപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഓട്ടോ ഡ്രൈവറായ നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്.


വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ടു മക്കളും ഓട്ടോയിൽ മടങ്ങിവരുമ്പോഴാണ് അപ്രതീക്ഷിതമായി മുള്ളൻപന്നി കുറുകെ ചാടിയത്. പന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ രജീലേഷ് പുറത്തേയ്ക്ക് തെറിച്ചു വീണു. തലയിടിച്ചാണ് വീണത്. ഉടൻ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മക്കൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home