02 July Saturday

‘അശ്വത്ഥാമാവ് വെറും ഒരു ആന’; അനുഭവ കഥയുമായി എം ശിവശങ്കർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 3, 2022

തിരുവനന്തപുരം > എം ശിവശങ്കർ രചിച്ച പുസ്‌തകം ശനിയാഴ്‌ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. ആർക്കോവേണ്ടി ബലിമൃഗമാകേണ്ടിവന്ന ശിവശങ്കറിന്റെ അനുഭവകഥയാണ്‌ പുസ്‌തകമെന്ന്‌ കവർ ചിത്രത്തിൽ പറയുന്നു.

"അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാൽ വേട്ടയാടപ്പെട്ട ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ അനുഭവകഥ. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക്‌ ബാഗേജ്‌ വഴി നടന്ന സ്വർണക്കള്ളക്കടത്തു കേസിൽ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിലടക്കപ്പെട്ട എം ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത്‌ എന്തെല്ലാമെന്ന്‌ വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത്‌ നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'. ഡിസി ബുക്‌സ്‌ പുറത്തിക്കുന്ന പുസ്‌തകത്തിന്റെ പുറംകവറിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top