ad
Deshabhimani

print edition ഭരണകൂടവും ഭരണവും കേരളത്തിന്റെ ബദൽ പ്രകാശിപ്പിച്ചു

MV GOVINDAN BOOK.JPG

സിപഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ‍ രചിച്ച് ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഭരണകൂടവും ഭരണവും കേരളത്തിന്റെ ബദൽ എന്ന പുസ്തകം സിപിഐ എം മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാറിന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 20, 2026, 12:06 AM | 1 min read

വിളപ്പിൽ: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രചിച്ച പുസ്തകം ‘ഭരണകൂടവും ഭരണവും’ എസ്‌ രാമചന്ദ്രൻപിള്ള പ്രകാശിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാറിന് നൽകിയാണ് പ്രകാശിപ്പിച്ചത്‌. വിളപ്പിൽശാല ഇ എം എസ്‌ അക്കാദമിയിൽ നടന്ന ഇ എം എസ്‌ അനുസ്മരണത്തിലാണ് പുസ്തകം പ്രകാശിപ്പിച്ചത്. അനുസ്മരണയോഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം അധ്യക്ഷനായി. ആനാവൂർ നാഗപ്പൻ, ഐ ബി സതീഷ്, ആർ പി ശിവജി, കെ ജയചന്ദ്രൻ, ജി സ്റ്റീഫൻ, എസ്‌ കെ പ്രീജ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home