ad
Deshabhimani

5.88 കോടി രൂപയുടെ ഹൈബ്രിഡ്‌ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ

Hybrid Ganja.JPG
വെബ് ഡെസ്ക്

Published on Jul 07, 2026, 08:00 PM | 1 min read

കൊച്ചി: 5.88 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ്‌ കഞ്ചാവുമായി തൃശൂർ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന്‌ കസ്‌റ്റംസ്‌ പിടികൂടി. ബാങ്കോക്കിൽ നിന്നുള്ള തായ്‌ എയർ ഏഷ്യ വിമാനത്തിലെത്തിയ തൃശൂർ മങ്ങാട് കോട്ടപ്പുറം സ്വദേശി റിച്ചി ആന്റണിയെയാണ്‌ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


റിച്ചിയുടെ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 5.88 കോടി രൂപ വിലമതിക്കുന്ന 5.88 കിലോഗ്രാം ഹൈബ്രിഡ്‌ കഞ്ചാവ്‌ പിടികൂടിയത്‌. കസ്‌റ്റംസ്‌ കെ 9 സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ റിച്ചി ആന്റണിയെ റിമാൻഡ്‌ ചെയ്‌തു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച്‌ കസ്‌റ്റംസ്‌ അന്വേഷണം ആരംഭിച്ചു.


Caption: തൃശൂർ സ്വദേശി റിച്ചി ആന്റണിയിൽ നിന്ന്‌ കസ്‌റ്റംസ്‌ പിടികൂടിയ ഹൈബ്രിഡ്‌ കഞ്ചാവ്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home