'ദി ടെയിൽ ഓഫ് കാഹോ'; പുതിയ നോവലുമായി ഹാരുകി മുറകാമി

ഹാരുകി മുറകാമി. Photo credit: CORNELIUS POPPE / NTB / NTB via AFP
ടോക്യോ : പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ ഹാരുകി മുറകാമിയുടെ പുതിയ നോവൽ ഉടൻ പുറത്തിറങ്ങും. 'ദി ടെയിൽ ഓഫ് കാഹോ' എന്ന നോവലാണ് ജൂലൈയിൽ പുറത്തിറങ്ങുന്നത്. മൂന്ന് വർഷത്തിന് ശേഷമാണ് മുറകാമിയുടെ നോവൽ പുറത്തിറങ്ങുന്നത്. ഒരു സ്ത്രീ പ്രധാന കഥാപാത്രമായി വരുന്ന മുറകാമിയുടെ ആദ്യ മുഴുനീള നോവലാണിത്. ജൂലൈ 3 ന് പ്രിന്റ്, ഡിജിറ്റൽ ഫോർമാറ്റുകളിൽ "ദി ടെയിൽ ഓഫ് കാഹോ", പുറത്തിറങ്ങും. 26 വയസ്സുള്ള ചിത്രപുസ്തക രചയിതാവായ കഹോയെ കേന്ദ്രീകരിച്ചാണ് നോവൽ. "ദി സിറ്റി ആൻഡ് ഇറ്റ്സ് അൺസേർട്ടേയിൻ വാൾസ്" ആണ് ഇതിനു മുമ്പ് പുറത്തിറങ്ങിയ മുറകാമിയുടെ നോവൽ. ഷിഞ്ചോഷ പബ്ലിഷിംഗ് കമ്പനിയാണ് പുസ്തകം പുറത്തിറക്കുന്നത്.
തുടക്കത്തിൽ, "കഹോ" എന്ന പേരിലുള്ള ഒരു ചെറുകഥയായിട്ടാണ് മുറകാമി കൃതി ആരംഭിച്ചത്. ഷിഞ്ചോ മാസികയുടെ 2024 ജൂൺ പതിപ്പിൽ ഈ കഥ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ വിൽ മാർച്ച് പതിപ്പിൽ. അവയിൽ "ദി ആന്റീറ്റർ ഓഫ് മുസാഷി-സകായ്", "കഹോ ആൻഡ് ദി ടെർമൈറ്റ് ക്വീൻ", "കഹോ ആൻഡ് ദി മോട്ടോർസൈക്കിൾ മാൻ, സ്കാർലറ്റ് ജോഹാൻസൺ എന്നീ പേരുകളിൽ മൂന്ന് തുടർച്ചകൾ കൂടി കാഹോ സീരീസിൽ പ്രസിദ്ധീകരിച്ചു. ആദ്യ കഥയുടെ ഇംഗ്ലീഷ് വിവർത്തനം 2024ൽ ന്യൂയോർക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ചു.
നാല് ഭാഗങ്ങളും ഒന്നിച്ചുചേർത്താണ് 352 പേജുള്ള പുതിയ നോവൽ തയാറാക്കിയതെന്ന് പ്രസാധകർ പറഞ്ഞു. ലോകമെങ്ങും വായനക്കാരുള്ള മുറകാമിയുടെ കൃതികൾ അമ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മുറകാമിയുടെ മിക്ക കൃതികളും ലോകത്തെ തന്നെ ബെസ്റ്റ് സെല്ലിങ്ങുകളാണ്. ഹിയർ ദ വിൻഡ് സിങ്, പിൻബാൾ 1973, എ വൈൽഡ് ഷീപ് ചേസ്, നോർവീജിയൻ വുഡ്, കാഫ്ക ഓൺ ദ ഷോർ എന്നിവ ശ്രദ്ധേയമായ കൃതികളാണ്.











0 comments