27 July Saturday

ഷാർജ പുസ്‌തകോത്സവം: എം ഒ രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Nov 5, 2021

ഷാർജ > പ്രവാസി എഴുത്തുകാരനായ എം ഒ രഘുനാഥിന്റെ രണ്ടു പുസ്‌ത‌കങ്ങൾ ഷാർജ പുസ്‌തകോത്സവത്തിൽ പ്രകാശനം ചെയ്‌തു. ‘ലൈബ്രേറിയൻ മരിച്ചിട്ടില്ല’, ‘ലേബർ ക്യാമ്പുകളിലെ തലയിണകൾ’ എന്നീ കവിതസമാഹാരങ്ങൾ പ്രശസ്‌ത കവിയും വിവർത്തനകനുമായ നാലാപ്പാടം പത്മനാഭനാണ് പ്രകാശനം ചെയ്‌തത്‌. മാധ്യമ പ്രവർത്തകരായ വിപിൻ ദാസ്, രശ്‌മി രവീന്ദ്രൻ എന്നിവർ പുസ്‌തകങ്ങൾ പരിചയപ്പെടുത്തി.

ഷാർജയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന അന്തരിച്ച മാധവൻപാടിക്ക് സമർപ്പിച്ച പുസ്‌ത‌കം അദ്ദേഹത്തിന്റെ പത്നി പ്രസീത ടീച്ചറുടെ സാന്നിധ്യത്തിൽ എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കാടോൺ, എഴുത്തുകാരനും വിവർത്തകനുമായ മുരളി മംഗലത്ത് എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ പ്രവാസി എഴുത്തുകാരാനുള്ള 2021 ലെ എൻ ടി വി പുരസ്‌കാരം എം ഒ രഘുനാഥിന് സമ്മാനിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്‌ടറും ലോക കേരള സഭാംഗവുമായ ആർ പി മുരളി, മാസ് ഷാർജ സെക്രട്ടറി ബി കെ മനു, എഴുത്തുകാരായ ബഷീർ തിക്കോടി, ഇസ്‌മായിൽ മേലടി, പി ശിവപ്രസാദ്, സലീം അയ്യനത്ത്, രാധാകൃഷ്ണൻ ചുഴലി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top