ad
Deshabhimani

180 കിലോമീറ്റർ റേഞ്ച്, 10 ലിറ്റർ സ്റ്റോറേജ്; അതും ആകർഷകമായ വിലയിൽ

Rorr EVO Bike

റോര്‍ ഇവിഒ ബൈക്ക്

വെബ് ഡെസ്ക്

Published on May 12, 2026, 12:59 PM | 1 min read

ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഒബെൻ ഇലക്ട്രിക്, പുതിയ മോഡല്‍ ബൈക്ക് "റോര്‍ ഇവിഒ' പുറത്തിറക്കി. മൂന്ന് സെക്കൻഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന്‌ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന ഇതിന് 110 കിലോമീറ്റർ പരമാവധി വേഗവും 180 കിലോമീറ്റർ റേഞ്ചും 90 മിനിറ്റിനുള്ളിൽ 80 ശതമാനംവരെ ഫാസ്റ്റ് ചാർജിങ് സൗകര്യവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.


പതിനഞ്ച് ശതമാനംവരെ കൂടുതൽ റേഞ്ച് നൽകുന്ന എഐ അധിഷ്ഠിത സ്മാർട്ട് ഐക്യു റൈഡ് മോഡും ഒമ്പതുകിലോ വാട്ട് മോട്ടോറും ലിഥിയം അയൺ ഫോസ്ഫേറ്റ്(എൽഎഫ്പി) ബാറ്ററിയുമാണ് സ്ട്രീറ്റ്‌ഫൈറ്റർ ഡിസൈനിലുള്ള ഈ ബൈക്കിന് നിര്‍മാതാക്കള്‍ എടുത്തുപറയുന്ന മറ്റ് ചില പ്രത്യേകതകള്‍.


10 ലിറ്റർ സ്റ്റോറേജ്, നീളംകൂടിയ സീറ്റ്, സുരക്ഷയ്ക്കായി ഫാൾ അലർട്ട്, എമർജൻസി അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്ഷോറൂം വില 1,24,999 രൂപ. ആദ്യ 10,000 പേര്‍ക്ക് 99,999 രൂപ എന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home